ചെറുതോണി: ജില്ലാ കോടതി സമുച്ചയവും ജുഡീഷ്യൽ ഓഫീസേഴ്സിനുള്ള ക്വാർട്ടേഴ്സുകളും നിർമിക്കുന്നതിനായി 50.62 കോടി രൂപ അനുവദിച്ചതായി റോയി കെ. പൗലോസ് എംഎൽഎ അറിയിച്ചു.
ജില്ലാ ആസ്ഥാനത്ത് കോടതികൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലമില്ലാത്തതും ജുഡീഷ്യൽ ഓഫീസേഴ്സിന് താമസസൗകര്യങ്ങളില്ലാത്തതും കോടതി പ്രവർത്തനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം ഇതോടെ പരിഹരിക്കപ്പെടുമെന്ന് എംഎൽഎ അറിയിച്ചു. കെട്ടിടങ്ങളുടെ സ്ട്രക്ചറൽ ഡിസൈനും മറ്റു വിശദാംശങ്ങളും ഉടൻ തയാറാക്കി സാങ്കേതികാനുമതിക്കു നടപടികൾ സ്വീകരിക്കും.
ക്വാട്ടേഴ്സ്, എൻട്രൻസ് ഗേറ്റ്, വാച്ച്മാൻ കാബിൻ, ലിഫ്റ്റ്, ഇലക്ട്രിഫിക്കേഷൻ, എയർ കണ്ടീഷനിംഗ്, ഫയർ ഫൈറ്റിംഗ് തുടങ്ങിയവക്കായി വിശദമായ കണക്കുകൾ സമാഹരിച്ച ശേഷമായിരിക്കും സാങ്കേതിക അനുമതി ലഭിക്കുക. തുടർനടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ അറിയിച്ചു.